കുറ്റ്യാടി:(https://kuttiadi.truevisionnews.com/) ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന 'തണൽ' കേന്ദ്രത്തിലെ സേവനങ്ങളെക്കുറിച്ചറിയാൻ നൂറോളം ജനപ്രതിനിധികൾ ഒത്തുചേർന്നു. കുറ്റ്യാടി, കൂത്താളി, ചങ്ങരോത്ത്, കായക്കൊടി, വേളം എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള ത്രിതല പഞ്ചായത്ത് അംഗങ്ങളാണ് തണലിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണാനെത്തിയത്. ഒരു പകൽ മുഴുവൻ ഭിന്നശേഷി മക്കൾക്കും ഡയാലിസിസ് രോഗികൾക്കുമൊപ്പം ചെലവഴിച്ച ജനപ്രതിനിധികൾ അവർക്കായി ഒരുക്കിയ നൂതന സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് മനസ്സിലാക്കി.
തണലിന്റെ കീഴിലുള്ള സ്പെഷ്യൽ സ്കൂൾ, ഡയാലിസിസ് യൂണിറ്റ്, കമ്മ്യൂണിറ്റി സൈക്യാട്രി സെന്റർ, ന്യൂറോ റീഹാബ് സെന്റർ, വൊക്കേഷണൽ വിഭാഗം എന്നിവയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ഉദ്ഘാടനം കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്.അധ്യക്ഷൻ തണൽ കരുണ പ്രസിഡന്റ് ഡോ. പി.കെ. ഷാജഹാൻ.പദ്ധതി വിശദീകരണം: ടി.കെ. റിയാസ്, സി.കെ. സുബൈർ, പി.കെ. നവാസ്, വി.പി. ലത്തീഫ്.
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉമ്മർ തണ്ടോറ, യു.വി. ബിന്ദു, നസീമ വാഴയിൽ, കെ.സി. മുജീബ് റഹ്‌മാൻ എന്നിവരും ജനപ്രതിനിധികളായ എസ്. സുനന്ദ്, ലീല ആര്യങ്കാവിലും മറ്റുള്ളവരും ചടങ്ങിൽ സംസാരിച്ചു. ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായി ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും കൈകോർക്കേണ്ടതിന്റെ പ്രാധാന്യം യോഗം ചർച്ച ചെയ്തു.
Representatives of the people provide shade to children with disabilities















































