---
title: "കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് വിളംബര സംഗമം നടത്തി"
english_title: "Kavilumpara Panchayat held a UDF proclamation meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/339517/kavilumpara-panchayat-held-a-udf-proclamation-meeting"
published_at: "2026-02-01T19:30:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/697f5d346400d_18.jpg"
keywords: []
---

# കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് വിളംബര സംഗമം നടത്തി

> **Lead Summary:** **തൊട്ടിൽപ്പാലം: **വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് വിളംബര സംഗമം നടത്തി. നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ അഡ്വ. എ. സജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തൊട്ടിൽപ്പാലം: **വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് വിളംബര സംഗമം നടത്തി. നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ അഡ്വ. എ. സജീവൻ ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി 11-ന് രാവിലെ 11-ന് നാദാപുരത്ത് നടക്കുന്ന സ്വീകരണ പരിപാടിയിൽ പഞ്ചായത്തിൽ നിന്ന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. കെ.സി. ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞബ്ദുല്ല മാസ്റ്റർ, കെ.പി. സത്യനാഥ്, സി.എച്ച്. സൈതലവി, വാളക്കയം ശ്രീധരൻ, റോബിൻ ജോസഫ്, കെ.പി. നഷിമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/339517/kavilumpara-panchayat-held-a-udf-proclamation-meeting)