കുട്ടോത്ത്: (https://kuttiadi.truevisionnews.com/)ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കുട്ടോത്ത് കാവിൽ റോഡിൽ ഉജ്ജ്വല തുടക്കം. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ജാഥ ഉദ്ഘാടനം ചെയ്തു. ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലോത്ത് ബാബു, ഷാജി എന്നിവർ സംസാരിച്ചു.
കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നയിക്കുന്ന ജാഥയ്ക്ക് മണിയൂർ, തിരുവള്ളൂർ, വില്യാപള്ളി പഞ്ചായത്തുകളിലെ പത്ത് കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെ സ്വീകരണം നൽകി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബുവാണ് ജാഥാ മാനേജർ. ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് ടി.എൻ. മനോജ് പൈലറ്റായും ജാഥയെ നയിക്കുന്നു.
വിവിധ സ്വീകരണ സമ്മേളനങ്ങളിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.സി. ഷൈജു, പി.കെ. ദിവാകരൻ, എൻ.കെ. രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം ആർ. ബാലറാം എന്നിവർ പ്രസംഗിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ.പി. ബിനൂപ്, ജില്ലാ കൗൺസിൽ അംഗം അഭിജിത്ത് കോറോത്ത, ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം കെ.കെ. സുരേഷ്, എൻ.സി.പി മണ്ഡലം പ്രസിഡന്റ് ടി.കെ. രാഘവൻ, ജില്ലാ കമ്മിറ്റി അംഗം തായന ശശി എന്നിവരും സംസാരിച്ചു.
ഐ.എസ്.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം പി.പി. മുകുന്ദൻ, ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. ഹമീദ്, കോൺഗ്രസ് (എസ്) മണ്ഡലം പ്രസിഡന്റ് എം.എം. ദിനേശൻ, കെ. ജയപ്രകാശ്, വള്ളിൽ ശ്രീജിത്ത് തുടങ്ങിയ പ്രമുഖ നേതാക്കളും വിവിധ കേന്ദ്രങ്ങളിൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വൻ ജനപങ്കാളിത്തമാണ് ഓരോ കേന്ദ്രങ്ങളിലും ജാഥയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
An exciting start to the LDF development march in Kuttiyadi constituency
















































