Jan 31, 2026 10:50 AM

കക്കട്ടിൽ:(https://kuttiadi.truevisionnews.com/) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കോമത്ത് താഴെ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പിഎംകെഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് തോട് പുനരുദ്ധരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എം. യശോദ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. തോട് നവീകരണത്തോടൊപ്പം തന്നെ 'നീർത്തട മഹോത്സവത്തിന്റെ' ഔദ്യോഗിക ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ,വൈസ് പ്രസിഡന്റുമാർ: ജമീല, റീന സുരേഷ്,വാർഡ് മെമ്പർ: എലിയാറ ആനന്ദൻ.മറ്റ് ജനപ്രതിനിധികൾ: റോയ്, രവീന്ദ്രൻ, ബീന കുളങ്ങരത്ത്, എൻ.വി. ചന്ദ്രൻ, എം.ടി. രവീന്ദ്രൻ തുടങ്ങിയവർ.

എടത്തിൽ ദാമോദരൻ, ഐ.പി. അശോകൻ, ബീന എലിയാറ, എം. അബ്ദുള്ള, കോമത്ത് രാജീവൻ എന്നീ രാഷ്ട്രീയ കക്ഷി പ്രതിനിധികളും, ഉദ്യോഗസ്ഥരായ പി.പി. ബിനില ടെക്നിക്കൽ എക്സ്പെർട്ട് അർജ്ജുൻ, എച്ച്.സി. മുരളിധരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. പ്രദേശത്തെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.



Kunnummalil stream restoration and watershed festival

Next TV

Top Stories










News Roundup