കക്കട്ടിൽ: (https://kuttiadi.truevisionnews.com/)പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ പദ്ധതികൾക്ക് രൂപം നൽകുന്നതിനായി നടന്ന യോഗത്തിൽ നിരവധി ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർന്നു വന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് റീന സുരേഷ് അധ്യക്ഷത വഹിച്ചു. കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, ദാരിദ്ര്യ ലഘൂകരണം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കല, പൊതുഭരണം, പട്ടികജാതി വികസനം, സാമൂഹ്യനീതി, ജൈവവൈവിധ്യം, വനിതാ ശിശു വികസനം എന്നിങ്ങനെ 13 വിഭാഗങ്ങളിലായി വർക്കിംഗ് ഗ്രൂപ്പുകൾ തിരിഞ്ഞാണ് ചർച്ചകൾ നടന്നത്. ഓരോ മേഖലയിലും നടപ്പിലാക്കേണ്ട പുതിയ പദ്ധതികളെക്കുറിച്ച് വിശദമായ നിർദ്ദേശങ്ങൾ യോഗം ക്രോഡീകരിച്ചു.
സെക്രട്ടറി രാജീവൻ വള്ളിൽ, അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ എന്നിവർക്കൊപ്പം പഞ്ചായത്ത് അംഗങ്ങളായ എൻ.വി. ചന്ദ്രൻ, കെ. വിശ്വനാഥൻ, മിനി, എലിയാറ ആനന്ദൻ, എ.വി. നാസറുദ്ദിൻ, ലിനി ആർ, എം.ടി. രവീന്ദ്രൻ, ശ്രീബിഷ, ഷറഫുന്നിസ, എൻ.കെ. നസീർ, ബിജിഷ, ഷൈനി, പി.ടി.കെ. രാധ തുടങ്ങിയവരും വിവിധ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
Working group meeting organized to outline the 14th Five-Year Plans














































