നരിക്കുനി: (https://kuttiadi.truevisionnews.com/)എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി വി. വസീഫ് നയിക്കുന്ന കൊടുവള്ളി മണ്ഡലം വികസന ജാഥയ്ക്ക് ആവേശകരമായ തുടക്കം. നരിക്കുനിയിൽ നടന്ന ചടങ്ങിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് ജാഥ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും.
സി.പി. നാസർ കോയ തങ്ങൾ (ഡെപ്യൂട്ടി ലീഡർ), സലീം മടവൂർ (പൈലറ്റ്), കെ.വി. സുരേന്ദ്രൻ (ജാഥാ മാനേജർ) എന്നിവരാണ് ജാഥയ്ക്ക് നേതൃത്വം നൽകുന്നത്. പി.ടി. അസൈൻ കുട്ടി, മാതോലത്ത് അബ്ദുള്ള, നിഷാന്ത് ജോസ്, ഒ.പി. അബ്ദുറഹിമാൻ, സാലി കൂടത്തായി എന്നിവരാണ് ജാഥാ അംഗങ്ങൾ.രാവിലെ മുട്ടാഞ്ചേരിയിൽ നിന്നാരംഭിക്കുന്ന പര്യടനം രാത്രി മാനിപുരത്ത് സമാപിക്കും. സമയക്രമം
10.00 മടവൂർ മുക്ക്,10.30 കാരുകുളങ്ങര,11.00 പാലങ്ങാട്, 11.30 ചളിക്കോട്, 3.00 എളേറ്റിൽ,3.30 പന്നൂർ,4.00 കച്ചേരിമുക്ക് ,4.30 വാവാട് സെന്റർ,5.00 സൗത്ത് കൊടുവള്ളി,5.30 കൊടുവള്ളി ,6.00 മാനിപുരം (സമാപനം)
Koduvally LDF development march begins in Narikkuni














































