കുറ്റ്യാടി: (https://kuttiadi.truevisionnews.com/)മരുതോങ്കര പഞ്ചായത്ത് യുഡിഎഫ് പ്രവർത്തക കൺവെൻഷൻ ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു. കെപിസിസി നിർവാഹ സമിതി അംഗം കെ.ടി. ജയിംസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.പി. അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ അഡ്വ. എ. സജീവൻ മുഖ്യപ്രഭാഷണം നടത്തി. വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പ്രവർത്തകരോട് സംസാരിച്ചു.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോരങ്ങോട്ട് മൊയ്തു, യുഡിഎഫ് കൺവീനർ കെ.കെ. പാർത്ഥൻ മാസ്റ്റർ എന്നിവരും കൺവെൻഷനെ അഭിസംബോധന ചെയ്തു. ചടങ്ങിൽ താഹിറ ബഷീർ, ബിൻസി തോമസ്, തോമസ് കൈതക്കുളം, മത്തത്ത് ബാബു മാസ്റ്റർ, കെ.ജെ. സെബാസ്റ്റ്യൻ, കെ.കെ. ശ്രീധരൻ മാസ്റ്റർ, വി.ടി. ശ്രീധരൻ, ഫിറോസ് കോരങ്ങോട്ട്, ടി.കെ. അഷ്റഫ്, കെ.സി. കൃഷ്ണൻ മാസ്റ്റർ തുടങ്ങി നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
Maruthonkara UDF workers' convention organized















































