Jan 30, 2026 01:07 PM

നരിക്കുനി: (https://kuttiadi.truevisionnews.com/)എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി എം.വി. ഗോവിന്ദൻ നയിക്കുന്ന വികസന ജാഥയുടെ ഭാഗമായി കൊടുവള്ളി മണ്ഡലം ജാഥയ്ക്ക് തുടക്കമായി. വി. വസീഫ് നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് നിർവ്വഹിച്ചു.

കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ വികസനത്തിന്റെ പെരുമഴക്കാലമായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അബ്ദുൾ വഹാബ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സകല മേഖലകളിലും സർക്കാർ മികച്ച മുന്നേറ്റമുണ്ടാക്കി. സാധാരണക്കാർ മുതൽ വയോജനങ്ങൾ വരെയുള്ള എല്ലാ വിഭാഗം ജനങ്ങളും ഈ ജനകീയ ഭരണം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരിക്കുനിയിൽ നടന്ന ചടങ്ങിൽ മജീദ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ വി. വസീഫ്, പ്രേംഭാസിൽ, കെ. ബാബു, പി.കെ.ഇ. ചന്ദ്രൻ, കെ.സി. സുരേന്ദ്രൻ, ഒ.പി. അബ്ദുറഹിമാൻ, പി.ടി. അസ്സയിൻകുട്ടി എന്നിവർ സംസാരിച്ചു.ശനിയാഴ്ച മടവൂർ പഞ്ചായത്തിലെ മുട്ടാഞ്ചേരിയിൽ നിന്നാണ് ജാഥാ പര്യടനം പുനരാരംഭിക്കുന്നത്.

LDF Koduvally Mandal Jatha begins in Narikkuni

Next TV

Top Stories










News Roundup