വേളം:(https://kuttiadi.truevisionnews.com/) രോഗബാധിതനായ യുവാവിന് താങ്ങായി പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ നെല്ലോളി നാസർ. ചേരാപുരം ചക്കുള്ളതിൽ ദാസന്റെ മകൻ ഗോകുൽ ദാസിനാണ് നെല്ലോളി നാസർ വീട് നിർമ്മിച്ച് നൽകിയത്. നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽ ദാന കർമ്മം നാസർ നിർവ്വഹിച്ചു.
ചടങ്ങിൽ പി. സൂപ്പി അധ്യക്ഷത വഹിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നുള്ള ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുജീബ് റഹ്മാൻ (വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) പി. ശ്രീലത (പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) കുഞ്ഞയിശ കുനിങ്ങത്ത് (വേളം ഗ്രാമപഞ്ചായത്ത് അംഗം) എൻ.കെ. ജൻസി (പുറമേരി ഗ്രാമപഞ്ചായത്ത് അംഗം) വി.എം. ചന്ദ്രൻ കെ. സജീവൻ
എ.കെ. രാജീവൻ ,കെ. റഫീക്ക്, കെ.പി. സോമനാഥ്, കെ.പി. ബാലൻ , പ്രവാസ ലോകത്തെ തിരക്കുകൾക്കിടയിലും നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കാൻ മുന്നോട്ടുവരുന്ന നെല്ലോളി നാസറുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Nelloli Nassar built a house for a young man during his stay









































