തൊട്ടില്‍പാലം: (https://kuttiadi.truevisionnews.com/) മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി പക്രന്തളം ചുരം ഭാഗത്ത് റോഡിന്റെ വീതി വര്‍ദ്ധിക്കാത്തതിനെതിരെ കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് പ്രതിഷേധിച്ചു.
നിലവില്‍ 12 മീറ്റര്‍ വീതിയുള്ള പാത പക്രംതളം ചുരത്തിലെത്തുമ്പോള്‍ 10 മീറ്ററായി വീതി കുറയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. കോഴിക്കോട് നിന്നും കുറ്റ്യാടി പക്രംതളം ചുരം വഴി മാനന്തവാടിയിലേക്ക് എത്തുമ്പോള്‍ 12 കിലോമീറ്റര്‍ ദൂരം കുറവുണ്ട്. താമരശ്ശേരി ചുരത്തിന് സമാനമായി ഉപയോഗിക്കാവുന്ന ഈ ചുരം പാത വീതി കുറവായതിനാല്‍ വളവുകളിലെത്തുമ്പോള്‍ വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ ചുരം കയറുന്നത്.
വലിയ വാഹനങ്ങള്‍ക്കും ദീര്‍ഘ ദൂര ബസുകള്‍ക്കും പാതയുടെ വീതി കുറയുന്നത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. 45 കോടി രൂപ ചിലവഴിച്ചാണ് ഈ പാത നവീകരിക്കുന്നത്. കരാര്‍ പ്രകാരം റോഡ് വീതി കൂട്ടി നവീകരിക്കേണ്ടതിന് പകരം നിലവിലുള്ള വീതി പോലും കുറയ്ക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
കെ.സി ബാലകൃഷ്ണന്‍, കെ.പി ഷംസീര്‍ മാസ്റ്റര്‍, കെ.പി രാജന്‍, പി.ജി സത്യനാഥ്, വി. സൂപ്പി എന്നിവര്‍ പങ്കെടുത്തു.
Protest against construction of Pakranthalam hilly highway
















































