കുറ്റ്യാടി:( https://kuttiadi.truevisionnews.com/)കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ നയിക്കുന്ന പതാക ജാഥ 21-ാം തീയതി കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. അന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുറ്റ്യാടിയിലെത്തുന്ന ജാഥയെ വരവേൽക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം രൂപീകരണ യോഗം കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഖിൽ ഹരികൃഷ്ണൻ, മനോജ് കൈവേലി, എൻ.സി. കുമാരൻ, പി.പി. ദിനേശൻ, എസ്.എസ്. അമൽ കൃഷ്ണ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. സുരേഷ് (ചെയർമാൻ), പി.പി. ദിനേശൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
KPSTA flag march










































