കുറ്റ്യാടി : (https://kuttiadi.truevisionnews.com/)പഞ്ചായത്തിലെ ഊര ത്ത് നെൽപ്പാട സംരക്ഷണത്തിന്റെ ഭാഗമായി മമ്പള്ളിതോട് നരുദ്ധാരണത്തിനും കുറുങ്ങോട്ട് വിസിബി പുനർനിർമാണത്തിനു മായി ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി ഞ്ഞമ്മദ് കുട്ടി എംഎൽഎ അറിയിച്ചു. മേഖലയിലെ
25 ഹെക്ടറിലധികംവരുന്ന നെൽകൃഷി പ്രധാനമായും മമ്പപുള്ളിതോടിലെ ജലത്തെ ആശ്രയിച്ചാണ്. വിസിബിയും തോടും തകർന്നതിനാൽ മഴക്കാലത്ത് അമിതമായി വെള്ളം കൃഷിയിട കുത്തിലേക്ക് ഒലിച്ചെത്തുന്നതും
വേനൽക്കാലത്തെ ജലക്ഷാമവും കാരണം പ്രതീക്ഷിച്ച നെല്ലുൽപ്പാദനം നടക്കുന്നില്ല. മമ്പള്ളി തോടിലെ വിസിബി പുനർ നിർമിക്കുന്ന തിലൂടെയും തോട് സംരക്ഷണത്തിലൂടെയും പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. കൃഷിക്കാരുമായും പഞ്ചായത്തുമായും നടത്തിയ ചർച്ചയിലാണ് നിർദേശങ്ങൾ ഉയർന്നതെന്നും
എംഎ ൽഎ അറിയിച്ചു. ബജറ്റിൽ തുക വകയിരുത്തണമെന്ന് ധനകാര്യ മന്ത്രിയോട് എംഎൽഎ അഭ്യർഥി ച്ചിരുന്നു. മൈനർ ഇറിഗേഷൻ വി ഭാഗത്തിനാണ് പ്രവൃത്തിയുടെ നി ർവഹണ ചുമതല. പദ്ധതി ഉടൻ ടെൻഡർ നടപടികളിലേക്ക് നീ ങ്ങുമെന്ന് എംഎൽഎ പറഞ്ഞു.


One crore for paddy field protection in Ura















































