മൊകേരി: (https://kuttiadi.truevisionnews.com/)സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം, മൊകേരി ഗവ. കോളേജ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. മൊകേരി ഗവ. കോളേജിൽ നടന്ന ചടങ്ങ് സംസ്ഥാന യുവജന കമീഷൻ അംഗം പി.സി.ഷൈജു ഉദ്ഘാടനം ചെയ്തു.
അഷ്റഫ് കൊയിലാത്തുംകണ്ടി അധ്യക്ഷനായി. 'യുവജനങ്ങളും നവോത്ഥാനവും' വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വ. പി.രാഹുൽ രാജ് വിഷയം അവതരിപ്പിച്ചു. കെ.ബി.ജിഷ, ഷിയോണ പുരുഷോത്തമൻ, കെ.സനൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ വിനോദൻ വൃത്തിയിൽ സ്വാഗതവും യൂത്ത് കോ-ഓഡിനേറ്റർ നസാഖിബ് നന്ദിയും പറഞ്ഞു
Youth Welfare Board and NSS jointly celebrated Youth Day










































