വട്ടോളി :(https://kuttiadi.truevisionnews.com/) സർഗവേദി സാഹിത്യക്കൂട്ടം വാർഷികാഘോഷവും "തുലാസ് " പുസ്തക പ്രകാശനവും വട്ടോളി യുപി സ്കൂൾ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസിൽ വെച്ച് നടന്നു, മലയാളത്തിന്റെ പ്രിയ കവി ഡോ: സോമൻ കടലൂർ ജീന ടീച്ചർ വയനാടിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു ,വിനോദ് വട്ടോളി പുസ്തക പരിചയം നടത്തി.
പ്രേമൻ തണലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കലാസാംസ്കാരിക രംഗത്തെ പ്രതിഭകളായ ഡോ:സോമൻ കടലൂർ, ജീന ടീച്ചർ വയനാട് ചന്ദ്രൻ എൻ, പി വിനീത ദിനേശ്, അനീഷ് പാറക്കണ്ടി, സുരേന്ദ്രൻ പച്ചപാലം, സായി ലക്ഷ്മി എന്നിവർ സംസാരിച്ചു, പ്രജിത അനിൽ സ്വാഗതവും സുവർണ്ണ അനീഷ് നന്ദിയും പറഞ്ഞു തുടർന്ന് സർഗവേദിയുടെ ഗായകരുടെ ഗാനമേളയും മറ്റ് കലാപരിപാടികളും അരങ്ങേറി
Sargavedi held its anniversary celebration and book launch

















































