പൊങ്കാല സമർപ്പണം; കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ പൊങ്കാല സമർപ്പണം നടത്തി

പൊങ്കാല സമർപ്പണം; കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ പൊങ്കാല സമർപ്പണം നടത്തി
Jan 14, 2026 12:04 PM | By Kezia Baby

കക്കട്ടിൽ: (https://kuttiadi.truevisionnews.com/)കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ പൊങ്കാല സമർപ്പണത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി ഇ.എം. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രസന്നിധിയിൽ പൊങ്കാല അടുപ്പിന് തീ പകർന്നു.

ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊങ്കാല സമർപ്പണത്തിന് ക്ഷേത്ര ഭാരവാഹികളും മാതൃസമിതി പ്രതിനിധികളും നേതൃത്വം നൽകി.

നീന തറമൽ, ബീന കുളങ്ങരത്ത്, വനജ ഒതയോത്ത് (മാതൃസമിതി ഭാരവാഹികൾ), കെ.ആർ. ബിജു, പ്രകാശൻ തെക്കെടത്ത്, ശശി തറമൽ, റഷീദ് കക്കട്ടിൽ, പി.കെ. സുരേന്ദ്രൻ, പ്രേമ മച്ചിക്കണ്ടി, ഇന്ദിര കുളക്കണ്ടിയിൽ, പ്രസന്ന ഒതയോത്ത്, ജാനു മീത്തലെ പറമ്പത്ത്, ശാന്ത മുഖ്യാറമ്പത്ത് തുടങ്ങിയവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.

ഉത്സവത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും വിവിധ ആചാരപരമായ ചടങ്ങുകളും കലാപരിപാടികളും ക്ഷേത്രത്തിൽ നടക്കും.

Devotional Pongala offering was performed at Kunnummal Bhagavathy Temple

Next TV

Related Stories
പ്രതിഷേധം ; മൊകേരിയിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Jan 14, 2026 01:27 PM

പ്രതിഷേധം ; മൊകേരിയിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ പ്രതിഷേധ സദസ്സ്...

Read More >>
കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ യാത്രാദുരിതത്തിന് പരിഹാരം;  12 കെ.എസ്.ആർ.ടി.സി സർവീസുകൾ ഉടൻ

Jan 14, 2026 10:46 AM

കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ യാത്രാദുരിതത്തിന് പരിഹാരം; 12 കെ.എസ്.ആർ.ടി.സി സർവീസുകൾ ഉടൻ

യാത്രാദുരിതത്തിന് പരിഹാരം 12 കെ.എസ്.ആർ.ടി.സി സർവീസുകൾ...

Read More >>
 സാഹിത്യക്കൂട്ടം ; വട്ടോളിയിൽ സർഗവേദി വാർഷികാഘോഷവും പുസ്തക പ്രകാശനവും  നടത്തി

Jan 13, 2026 02:18 PM

സാഹിത്യക്കൂട്ടം ; വട്ടോളിയിൽ സർഗവേദി വാർഷികാഘോഷവും പുസ്തക പ്രകാശനവും നടത്തി

സർഗവേദി വാർഷികാഘോഷവും പുസ്തക പ്രകാശനവും നടത്തി...

Read More >>
ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം; മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Jan 12, 2026 02:24 PM

ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം; മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പുതിയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം...

Read More >>
Top Stories