കുറ്റ്യാടി:(https://kuttiadi.truevisionnews.com/) ഇസ്ലാമില്‍ സകാതിന്റെ സാമൂഹിക ലക്ഷ്യം ദാരിദ്ര്യ നിര്‍മാര്‍ജനവും സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണവുമാണെന്ന് ദേവര്‍കോവി ല്‍ സകാത് സെല്‍ സംഘടിപ്പിച്ച സകാത് ബോധവത്കരണ പരിപാടിയില്‍ പ്രമുഖര്‍ വ്യക്തമാക്കി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു.
സകാത് തത്വവും പ്രയോഗവും എന്ന വിഷയത്തില്‍ കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബൈത്തുസ്സകാത് കേരള സ്വയം തൊഴില്‍ പദ്ധതിയില്‍ നല്‍കുന്ന ഓട്ടോറിക്ഷയുടെ താക്കോല്‍ സമര്‍പ്പണം ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് നിര്‍വഹിച്ചു. കെ.ടി.
നജീബ് ഏറ്റുവാങ്ങി. മുസ്ലിം ലീഗ് നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് വി.പി. കുഞ്ഞ ബ്ദുല്ല, പഞ്ചായത്ത് സെക്രട്ടറി കെ.കെ.സി കുഞ്ഞബ്ദുല്ല, കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍.ഹാജറ, മെംബര്‍മാര്‍മാരായ പി.വി.റസി ന, എന്‍.കെ.ഷമീന, സകാത് സെല്‍ വൈസ് പ്രസിഡന്റ് സഈദ് തളിയില്‍, സലീം അബ്ദുല്‍മജീദ് എന്നിവര്‍ സംസാരിച്ചു. റിയാസ് മൗക്കാത്ത് അധ്യക്ഷത വഹിച്ചു.
സകാത് സെല്‍കന്‍ വിനര്‍ പി.കെ. നൗഷാദ് റിപ്പോര്‍ട്ടും ട്രഷറര്‍ വി.എം.ലുഖ്മാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ പദ്ധികളിലായി എട്ടു ലക്ഷം രൂപ സംഭരിച്ച് വിതരണം ചെയ്തതായി അറിയിച്ചു. സെഡ്. എറഷിദലി ഖിറാഅത്ത് നടത്തി.
Islamic social security scheme for poverty alleviation
















































