കുറ്റ്യാടി:(https://kuttiadi.truevisionnews.com/) തൊട്ടില്‍പ്പാലം-പക്രം തളം ചുരം റോഡില്‍ തൊട്ടില്‍പ്പാലം ബസ് സ്റ്റാന്‍ഡ് മുതല്‍ ചുരംവരെയുള്ള ഭാഗങ്ങളില്‍ കുഴിനിറഞ്ഞ് അപകടം പതിവ്. റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴിയില്‍വീണ് പരിക്കേല്‍ക്കുന്ന ബൈക്ക് യാത്രികരുടെ എണ്ണം ഓരോദിനം കഴിയുംതോറും കൂടിവരുകയാണ്.
തൊട്ടില്‍പ്പാലം ബസ് സ്റ്റാന്‍ഡ് വരെ ആറുമാസംമുന്‍പ് മുഴുവനായും റോഡ് റീ ടാറിങ് നടത്തിയിരുന്നു, എന്നാല്‍, അവിടുന്ന് ചുരംവരെയുള്ള ഭാഗങ്ങളില്‍ ടാറിങ് നടത്തിയിരുന്നില്ല. പതിമ്മൂന്ന് വര്‍ഷത്തില ധികമായി ഈ റൂട്ടില്‍ റീടാറിങ് നടക്കാത്തത്.
വര്‍ഷാവര്‍ഷം ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ കുഴി കള്‍ അടയ്ക്കുമെന്നല്ലാതെ ചുരം റോഡ് നവീകരണത്തിനായി അധികൃതരുടെ ഭാഗത്തുനിന്ന് ഒരുനടപടിയും ഉണ്ടാകുന്നില്ലെന്ന പരാതി ആളുകളില്‍ ശക്തമാണ്.
Bikers are in danger every day as the Pakramthalam Churam road collapses
















































