കുറ്റ്യാടി:(https://kuttiadi.truevisionnews.com/) പുതുവത്സര ദിനത്തില്‍ ആരംഭിച്ച കുറ്റ്യാടി ചന്ത കഴിഞ്ഞ ദിവസം വരെ പ്രവര്‍ത്തിച്ചത് പഞ്ചായത്തിന്റെ ലൈസന്‍ സില്ലാതെയെന്ന് പരാതി. വിവിധ ഏജന്‍സികളില്‍ നിന്നുള്ള നാലാണ് പഞ്ചായത്ത് സെക്രട്ടറി ചന്ത നടത്തിപ്പിന് ലൈസന്‍സ് നല്‍കാത്തതെന്നാണ് അറിയുന്നത്.
അഗ്‌നിരക്ഷ സേന, കെ.എസ് ഇ.ബി, ആരോഗ്യവകുപ്പ് എന്നിങ്ങനെ അഞ്ച് ഏജന്‍സികളില്‍ നിന്നുള്ള അനുമതി പത്രം വാങ്ങണമെന്നാണ് പറയുന്നത്. കൂടാതെ ചന്തയില്‍ വിനോദത്തിനും മറ്റും ഉപയോഗിക്കുന്ന യന്ത്ര സംവിധാനങ്ങളും സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടും ലഭിക്കണം.
എന്നാല്‍ ഇവയില്‍ ചിലത് മാത്രമാണ് അധികൃതര്‍ക്ക് ലഭിച്ചതെന്നും മുഴുവന്‍ നല്‍കാത്താത്തിനാലാണ് പഞ്ചായത്ത് അനുമതി പത്രം നല്‍കിയില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു ഒന്നര മാസം മുമ്പ് ചന്ത നടത്തിപ്പ് പഞ്ചായത്ത് ലേലത്തിന് നല്‍കിയപ്പോള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള സമ്മത പത്രം ഹാജരാക്കണമെന്ന് അറിയിച്ചതായുമായി ബന്ധട്ടവര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ സ്ഥലം എം എല്‍എ എയാണ് കഴിഞ്ഞ ഒന്നിന് ചന്ത ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ ഭരണ പ്രതിക്ഷ കക്ഷികള്‍ ഉള്‍പ്പെടെ പങ്കെടുത്തതുമാണ്. അതിനിടെ പ്രശ്‌നം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് ഗ്രാമപഞ്ചാത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 65 ലക്ഷം രൂപക്കാണ് പഞ്ചായത്ത് ചന്ത ലേലംചെയ്യ്തത് ലേലം


Kuttiadi market operation illegal, report says

















































