തൊട്ടില്‍പാലം:(https://kuttiadi.truevisionnews.com/) മൂന്നാംകൈ കരിങ്ങാട് കൈവേലി റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തി ആരംഭിക്കുന്നതിനാല്‍ തിങ്കള്‍ മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ മൂന്നാംകൈ മുതല്‍ കോളിത്തെറ്റു വരെയുള്ള ഭാഗത്ത് പൂര്‍ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം വടകര അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വടകരയില്‍ നിന്ന് കരിങ്ങാട് പോകേണ്ട വാഹനങ്ങള്‍ മൊകേരി, കായക്കൊടി, എള്ളീക്കാംപാറ പാലോളി വഴിയും കോഴിക്കോട്ടു നിന്ന് കരിങ്ങാട് പോകേണ്ട വാഹനങ്ങള്‍ തൊട്ടില്‍പാലം പാലോളി മുണ്ടിയോട് കോളിത്തെറ്റ് വഴിയും പോകേണ്ടതാണ്.
Vehicle restrictions on Kolithet Road from Monday









































