കുറ്റ്യാടി:(https://kuttiadi.truevisionnews.com/) ഭിന്നശേഷിബോധവത്ക്കരണ മാസാചരണത്തിന്റെ ഭാഗമായി ദേവര്‍കോവില്‍ കെ. വി. കെ. എം. എം. യു.പി സ്‌കൂള്‍ സ്‌നേഹ സൗഹൃദ ട്രെയിന്‍ യാത്ര സംഘടിപ്പിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആ ര്‍.ഹാജറ ഫ്‌ലാഗ് ഓഫ് ചെയ്തു.
കോഴിക്കോട് പ്ലാനറ്റേറിയം, റെയില്‍വെ സ്റ്റേഷന്‍, വടകര സാന്‍ഡ് ബാങ്ക് എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. രക്ഷിതാക്ക ള്‍ ഉള്‍പ്പെടെ 35 പേരാണ് യാത്രയില്‍ പങ്കെടുത്തത്. വാര്‍ഡ് അംഗം പി.വി.റസിന വാജിദ് കെട്ടില്‍,ഹെഡ്മാസ്റ്റര്‍ വി. നാസര്‍, പി.കെ. സണ്ണി, എന്‍.കെ. അഷ്‌റഫ്, പി.വി. നൗഷാദ്,റഹിന, അജ്മത്ത്, സുഫിറ, ആസ്യ വിഷ്ണു അജിനാസ്, റുവൈ എന്നിവര്‍ സംസാരിച്ചു.
Devarkovil School organized a love and friendship trip
















































