കായക്കൊടി :( https://kuttiadi.truevisionnews.com/)ജീവിതയാത്ര യില്‍ തണലേകിയവര്‍ക്ക് തണലൊരുക്കിയും പഞ്ചായത്ത് ഭരണസമിതിക്ക് സ്വീകരണമൊരുക്കിയും നവ്യ കായക്കൊടി സംഘടിപ്പിച്ച സ്‌നേഹക്കൂട്ടം വേറിട്ടതായി. പ്രായത്തിന്റെ അവശതകള്‍ മറന്ന് പുതിയ പ്രതീക്ഷകളുമായി ഇരുനൂറ്റന്‍പതോളം മുതിര്‍ന്ന പൗരന്മാര്‍ സംഗമത്തില്‍ പങ്കാളികളായി.
ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന പരിപാടിയില്‍ പാട്ടുപാടിയും നൃത്തം ചെയ്യും അനുഭവങ്ങള്‍ പങ്കു വെച്ചും അവര്‍ പുതുവത്സര'ത്തെ വരവേല്‍ക്കുകയായിരുന്നു. കായക്കൊടിയിലെ ആദ്യ കാല ആരോഗ്യപ്രവര്‍ത്തക പരപ്പുമ്മല്‍ ലൈല ഉദ്ഘാടനം ചെയ്തു. നവ്യ പ്രസിഡന്റ് പ്രവീണ്‍ പി. കണയങ്കോട് അധ്യക്ഷനായി. നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
എന്‍.എന്‍. സക്കീന, പി. അമ്മദ്, ടി. സൈനുദ്ദീന്‍, ടി.ടി. നാണു, പി.പി. നിഖില്‍, പി. ജമാല്‍, മജീദ് തെറ്റത്ത്, വി.പി. സ്വാലിഹ്, മഞ്ച ക്കല്‍ നാണു, ഇ.കെ. പോ ക്കര്‍, എം.കെ. മൊയ്തു, വി.പി. ലത്തീഫ്, പി.പി. നസീര്‍, സൈനുദ്ദീന്‍ തെറ്റത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ അംഗങ്ങള്‍ക്കും സ്വീകരണം നല്‍കി.
യുവസം രംഭകയ്ക്കുള്ള പ്രഥമ പുരസ്സാരം ട്രാവലോഗ് കൊച്ചി സിഇഒ ഹസീല ഇസ്ഹാഖിന് പഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു സമ്മാനിച്ചു.


Senior Citizens' Meet Organized at Kayakodi

















































