കരവിരുതിൻ്റെ ലോകം ഇനി ആറുനാൾ കൂടി; സർഗാലയയിൽ തിരക്കേറുന്നു

കരവിരുതിൻ്റെ ലോകം ഇനി ആറുനാൾ കൂടി; സർഗാലയയിൽ തിരക്കേറുന്നു
Jan 6, 2026 04:06 PM | By Kezia Baby

കുറ്റ്യാടി :(https://kuttiadi.truevisionnews.com/)പയ്യോളി ലോകത്ത് പലയിടത്തും കലുഷിതമായ അന്തരീക്ഷം നിലനിൽക്കുകയും ഭരണാധികാരിയെവരെ റാഞ്ചുകയും ചെയ്യുന്ന അവസരത്തിൽ ഇരിങ്ങൽ സർഗാലയയിൽ പതിനാറുരാജ്യങ്ങളിലുള്ളവർ ഒരു മിച്ചുനിൽക്കുന്നു. ഒരു പന്തലി നുതാഴെ, ഒരു ഹട്ടിന് അപ്പുറവും ഇപ്പുറവുമായി ഇസ്രയേലും ഇറാനും ജോർദാനും സിറിയയുമെല്ലാം അവരുടെ കരവിരുതിന്റെ മായികക്കാഴ്ചകൾ അവതരിപ്പിക്കുകയാണ്. അതിനപ്പുറം അവരുടെ ഒത്തുചേരലാണ് സന്ദർശകരുടെ മനംക വരുന്നത്.

അവരിൽ പലരാജ്യത്തെയും ഭരണകൂടങ്ങൾ കഴിഞ്ഞ ദിവസവും കൊമ്പുകോർക്കു മ്പോഴാണ് ഒരു മേശപ്പുറത്ത് ഭക്ഷണംകഴിക്കുകയും കളിത മാശകളിലും കലാകാരന്മാർ മുഴുകുകയുംചെയ്യുന്നത്. 16 വിദേശരാജ്യങ്ങൾ പങ്കെടുക്കുന്ന

ഒരുവിധത്തിലുള്ള മേളയും നമ്മുടെ പ്രദേശത്തും ദൂരെ ദിക്കിലും നടക്കുന്നില്ല. മുകളിൽ പറഞ്ഞ രാജ്യങ്ങളെ കൂടാതെ ബെലറൂസ്, ഈജിപ്ത്, കസാഖ്സ്താൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, താജിക്കിസ്താൻ, തയ്‌വാൻ, തായ്‌ലാൻഡ്, യുഗാൺഡ, ഉസ്ബെക്കിസ്താൻ, കിർഗി സ്താൻ എന്നിവയാണ് മറ്റുരാജ്യങ്ങൾ.

നമ്മുടെ രാജ്യത്തെ പതിനെ ട്ട് സംസ്ഥാനങ്ങളിൽ നിന്നെ ത്തിയവർ വേറെ. സർഗാലയ യിൽ സ്ഥിരമായി പ്രവർത്തി ക്കുന്ന നൂറിലേറെ സംരംഭങ്ങൾ മറ്റൊരു ഭാഗത്ത്. 2025 ഡിസംബർ 23-ന് തുടങ്ങിയ മേള 2026 ജനുവരി 11-നാണ് സമാ പിക്കുന്നത്. ഈ ഇരുപതുദിന ങ്ങളിൽ കരവിരുതിൻ്റെ ലോക മാണ് ഇവിടെ സമ്മേളിക്കുന്നത്.

ഇതിനകം ആയിരക്കണക്കിനു പേർ മേള സന്ദർശിച്ചു. വിദേശവിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരെത്തി.

കരകൗശല ഉത്പന്നങ്ങളു ടെ മികച്ച വിൽപ്പന നടന്നു കഴിഞ്ഞു. രാത്രിയിൽ കലാപ്രക ടനത്തിൻ്റെ തിരനോട്ടവും അര ങ്ങേറുന്നു. കണ്ണഞ്ചിപ്പിക്കുന്ന വെള്ളിവെളിച്ചത്താൽ കരകൗ ശലഗ്രാമം രാത്രിയെയും പക ലാക്കുന്നു. മേളയുടെ ഭാഗമാ യി ഫാഷൻ ഷോയും കളരിയും പൂക്കളും ഒടുവിൽ ഭക്ഷ്യമേള യും എല്ലാമായി തിരക്കിലലിയു കയാണ് സർഗാലയ.




The world of craftsmanship is bustling at Sargalaya for another six days

Next TV

Related Stories
എസ്ഐആർ കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 പേർ പുറത്ത്; അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടു

Jan 7, 2026 07:08 PM

എസ്ഐആർ കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 പേർ പുറത്ത്; അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടു

എസ്ഐആർ, കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 വോട്ടർമാർ കരട് പട്ടികയിൽ നിന്ന് പുറത്ത്, അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ...

Read More >>
 കർഷകസംഘം  കക്കോടിയിൽ   ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

Jan 7, 2026 04:29 PM

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ...

Read More >>
കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

Jan 7, 2026 11:05 AM

കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

കോൺഗ്രസിൽ കൂട്ടരാജി നേതാക്കളും പ്രവർത്തകരും സി.പി.ഐ എം...

Read More >>
Top Stories