കക്കട്ടില്‍: (https://kuttiadi.truevisionnews.com/)നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയില്‍ അപകടം തുടര്‍ക്കഥയാവുന്നു. നിരവധി പേരുടെ ജീവനെടുത്ത പാതയില്‍ പുതുവത്സര ദിനത്തിലും അപകടം നരിപ്പറ്റ റോഡ് കവലയില്‍ സ്വകാര്യ കാറിടിച്ചു പരിക്കേറ്റ പ്രദേശവാസിയായ നിത്യാനന്ദനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിനാണ് പരിക്കേറ്റത്. ഇതേ കവലയില്‍ മുമ്പ് നടന്ന അപകടത്തില്‍ കാല്‍നട യാത്രികന്‍ മ രിച്ചിരുന്നു. വേഗത നിയന്ത്രണ സംവിധാനമില്ലെന്നും പൊലീസ് സാന്നിധ്യമില്ലെന്നും നാട്ടുകാര്‍ ആക്ഷേപിക്കുന്നു. അരൂര്‍, നരിപ്പറ്റ റോഡുകള്‍ ചേരുന്ന ഈ കവല സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇടമാണ്.
Road accidents are starting to occur

















































