കക്കട്ടിൽ: (https://kuttiadi.truevisionnews.com/) മെഡിസെപ്പിന്റെ വർധിപ്പിച്ച പ്രീമിയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്എസ്പിഎ സമരം.കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽപാലം ട്രഷറിക്ക് മുമ്പിൽ ധർണ നടത്തി. സംസ്ഥാന കൗൺസിലർ ബി.കെ.സത്യനാഥൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ..പ്രദ്യുമന്യൻ അധ്യക്ഷത വഹിച്ചു. വി.പി.സർവോത്തമൻ, വി.വി.വിനോദൻ, എൻ.കെ.ഗോവിന്ദൻ, എൻ.സി.കുമാരൻ, വി.പി.കുമാരൻ, എം.സതീഷ്, സി.പി.ശശിധരൻ, കെ.ടി.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
KSSPA organized a dharna































.jpeg)









