കുറ്റ്യാടി : (https://kuttiadi.truevisionnews.com/)ഒരുമയും സന്തോഷവും നിറഞ്ഞതാവട്ടെ പുതുവർഷമെന്നും നാടെങ്ങും സ്നേഹച്ചിരികൾ നിറയട്ടെ എന്നും കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ് പറഞ്ഞു. നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അധ്യാപിക സുസ്മിതയുടെ നേതൃത്വത്തിൽ നടന്ന ഗസൽ സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേദിക പ്രസിഡൻ്റ് ജെ.ഡി. ബാബു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി. സാജിദ, വാർഡ് മെമ്പർ ഫാത്തിമ നാസർ, എഴുത്തുകാരൻ ബാലൻ തളിയിൽ, എസ്. ജെ. സജീവ് കുമാർ, കെ.കെ. രവീന്ദ്രൻ, പി.പി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു
May the New Year be filled with love and laughter everywhere: S.B. Kailas Nath
















































