തെങ്ങോളം ഉയർന്ന വില താഴേക്ക്; നാളീകേര വിലയിടിവിൽ കർഷകർ നിരാശയിൽ

തെങ്ങോളം ഉയർന്ന വില താഴേക്ക്; നാളീകേര വിലയിടിവിൽ കർഷകർ നിരാശയിൽ
Jan 2, 2026 02:14 PM | By Kezia Baby

കുറ്റ്യാടി: (https://kuttiadi.truevisionnews.com/)തെങ്ങോളം ഉയര്‍ന്ന നാളീകേര വില ഇടിഞ്ഞ് പഴയ നിലയിലെത്തിയതോടെ കര്‍ഷകര്‍ നിരാശയില്‍. കിലോക്ക് 80 രൂപ വരെയുണ്ടായിരുന്നത് താഴ്ന്ന് 57 രൂ പയായി കുറഞ്ഞു. 54 ആയി കുറഞ്ഞിരുന്നു. അല്‍പം കൂടിയതാണ് 57ലെത്തിയത്. വെളിച്ചെണ്ണ വില 400 രൂപവരെ ഉണ്ടായിരുന്നത് 340 രൂപയായി.

ഉണ്ടക്കൊപ്രക്ക് 35,000 ഉണ്ടായിരുന്നത് 25,000 ആയും കൊപ്രക്ക് 23,000 രൂപയൂ ണ്ടായിരുന്നത് 19,000 രൂപയായും കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. സീസണ്‍ സജീവമാകുന്നതോടെ വില ഇനിയും ഇടിഞ്ഞേക്കുമെന്നാണ് ഇവരുടെ കണക്കു കൂട്ടല്‍. തേങ്ങക്ക് ഉയര്‍ന്ന വില കിട്ടിയത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു.

ഇത്തവണ കൃഷിപ്പണികളെല്ലാം നന്നായി നടത്തിയിരുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാന്‍ ഇടയാക്കിയത്. എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തും വിളവ് കൂടിയതിനാല്‍ ചരക്കുവരവ് വര്‍ധിക്കുകയും വില കുറയുകയുമാണ്ടായത്. തമിഴ്നാട് ലോബിയാണ് കേര ളത്തിലും വില നിയന്ത്രിക്കുന്നത്.

കുറ്റ്യാടി, നാദാപുരം മേഖലകളില്‍നിന്ന് വന്‍തോതില്‍ തേങ്ങയാണ് നിത്യേന തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകുന്നത്. 20 ടണ്‍ കയറ്റാവുന്ന പത്തുമുതല്‍ 15 വരെ ലോറികള്‍ തേങ്ങയുമായി തമിഴ്നാ ട്ടിലേക്ക് പോകുന്നതായി വ്യാപാരികള്‍ പറഞ്ഞു. ജനുവരി മുതല്‍ മേയ് വരെ തേങ്ങ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കാലമാണ്.അപ്പോള്‍ വില കുറയുകയും ചെയ്യുന്നതിലാണ് കര്‍ഷകര്‍ക്ക് പ്രയാസം.


Farmers disappointed over falling coconut prices

Next TV

Related Stories
പുതുവർഷം എങ്ങും സ്നേഹച്ചിരികൾ നിറയുന്നതാവട്ടെ: എസ്.ബി. കൈലാസ് നാഥ്

Jan 2, 2026 02:42 PM

പുതുവർഷം എങ്ങും സ്നേഹച്ചിരികൾ നിറയുന്നതാവട്ടെ: എസ്.ബി. കൈലാസ് നാഥ്

പുതുവർഷം എങ്ങും സ്നേഹച്ചിരികൾ നിറയുന്നതാവട്ടെ: എസ്.ബി. കൈലാസ്...

Read More >>
സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധം

Jan 2, 2026 11:07 AM

സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധം

സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ...

Read More >>
Top Stories