മൊകേരി :(https://kuttiadi.truevisionnews.com/) സിപി.ഐ മുറുവശ്ശേരി ബ്രാഞ്ച് സെക്രട്ടറിയും സ്വകാര്യ ബസ് കണ്ടക്‌ടറുമായ എം.പി. ദിവാകരനെ വടകര പുതിയ ബസ് സ്റ്റാൻ്റിൽ വെച്ച് അക്രമിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ കുന്നുമ്മൽ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് മൊകേരിയിൽ സി.പി.ഐയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും ചേർന്നു വി.വി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ. ജില്ലാ എക്സിക്യൂട്ടിവ് അംഗം പി. സുരേഷ് ബാബു ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.കെ. മോഹൻദാസ്,റീന സുരേഷ്, ടി സുരേന്ദ്രൻ സംസാരിച്ചു. പ്രകടനത്തിന് വി.പി. നാണു, സി.പി. ബാലൻ, ഹരികൃഷ്ണ, എ.ഷർമ്മിള തുടങ്ങിയവർ നേതൃത്വം നൽകി.
Protest against attack on CPI branch secretary









































_(17).jpeg)






