കുറ്റ്യാടി: (https://kuttiadi.truevisionnews.com/) പുതിയ ബസ്സ്റ്റാന്‍ ഡ്‌കെട്ടിടത്തിന്റെ സിമന്റ്സ്ലാ ബ് നിയന്ത്രണം വിട്ട ബസ് ഇടിച്ച് തകര്‍ത്ത നിലയില്‍. ഇന്നലെ കാലത്ത് പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബസ്സ്റ്റാന്‍ഡ് യാര്‍ഡിന്റെ മറുവശത്ത് നിര്‍ത്തിയിരുന്ന ബസ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രാക്കിലേക്ക് അമിത വേഗതയില്‍ എത്തുകയും
തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് മുന്‍വശത്തെ കെട്ടിടത്തിന്റെ സ്ലാബില്‍ വന്നിടിക്കുകയുമായിരുന്നു. ഈ സമയത്ത് സമീപത്ത് യാത്രക്കാര്‍ കുറവായതിനാലാണ് വലിയഅപകടത്തില്‍ നിന്നും രക്ഷപെട്ടതെന്നാണ് പരിസര വാസികള്‍ പറയുന്നത്.
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ടി. കെ. മോഹന്‍ദാസ്,വൈസ്പ്രസിഡന്റ്ഒ.ടി നഫീസ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Bus crashes into building at bus stand, slab collapses
















































