കക്കട്ടിൽ: (https://kuttiadi.truevisionnews.com/)കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ 15 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റിട്ടേണിംഗ് ഓഫീസർ അബ്ദുൽ റസാഖ് മുതിർന്ന അംഗമായ കെ.വിശ്വനാഥന് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിശ്വനാഥൻ വാർഡ് ക്രമത്തിൽ പി.ടി.കെ. രാധ, കെ.ടി. ചന്ദ്രൻ, ലിനി, ബിജിഷ പി.പി, നസീർ നളോംങ്കണ്ടി, മിനി, ഷീന, എൻ.വി.ചന്ദ്രൻ, ശ്രീബിഷ, ഷറഫുന്നിസ, ഏ.വി.നാസറുദ്ദിൻ, റീന സുരേഷ്, എം.ടി.രവീന്ദ്രൻ, എലിയാറ ആനന്ദൻ എന്നിവർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് സെക്രട്ടറി രാജീവൻ വള്ളിൽ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, പ്രവർത്തകർ, തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നടന്ന ആദ്യ യോഗത്തിൽ കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
15 members take office in Grama Panchayat Administrative Committee














































