കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കായക്കൊടി ഗ്രാമപഞ്ചായത്തില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ ഒമ്പതില്‍ എട്ടും വനിതകള്‍. മുട്ടുനട വാര്‍ഡി ല്‍നിന്ന് വിജയിച്ച മുന്‍ മെംബര്‍ കൂടിയായ കെ.പി. ബിജു മാത്രമാണ് പുരുഷനായുള്ളത്. എന്നാല്‍, എല്‍.ഡി.എഫിലെ എട്ടംഗങ്ങളി ല്‍ ആറും പുരുഷന്മാരാണ്. ഇരുമുന്നണികളും തുല്യ സീറ്റ് നേടിയ കഴിഞ്ഞ തവണ അവസ്ഥ നേരെ തിരിച്ചായിരുന്നു.
എട്ട് യൂ.ഡി.എഫ് മെംബര്‍മാരില്‍ ഏഴും പുരുഷന്മാര്‍. എട്ട് എല്‍. ഡി.എഫ് മെംബര്‍മാരില്‍ ഏഴും സ്ത്രീകള്‍. അന്ന് നറുക്കെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എ ഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനുമാണ് ലഭിച്ചത്.
ഇത്തവണ പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗും വൈസ് പ്ര സിഡന്റ് സ്ഥാനം കോണ്‍ഗ്രസും പങ്കുവെക്കും. പ്രസിഡന്റ് സ്ഥാനം ആദ്യഘട്ട ത്തില്‍ കോണ്‍ഗ്രസിന് ലഭിക്കും. വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിനായിരിക്കും. കഴിഞ്ഞ വര്‍ഷവും ഇങ്ങനെയായിരുന്ന ധാരണ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുസ്ലിം ലീഗില്‍ വനിത മെംബര്‍മാരില്ലാത്തതിനാല്‍ ആ സ്ഥാനത്തേക്കും കോണ്‍ഗ്രസാണ് മത്സരിച്ചത്.
ഇത്തവണ ആരാണ് പ്രസിഡന്റ് എന്ന കാര്യത്തില്‍ കോണ്‍ഗ്രസിലും വൈസ് പ്രസിഡന്റിന്റെ കാര്യത്തില്‍ മുസ്ലിം ലീഗിലും തീരുമാനമായിട്ടില്ല.


Women's cadre in UDF, male majority in LDF











































