കുറ്റ്യാടി: [kuttiadi.truevisionnews.com] ഗ്രാമീണ ജനതയുടെ ശാക്തീകരണം ലക്ഷ്യമിട്ട് യുപിഎ സർക്കാർ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര്, രൂപം, സ്വഭാവം എന്നിവയിൽ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെ സംഗമവും നടന്നു. പ്രതിഷേധ പരിപാടിക്ക് പി.കെ. സുരേഷ്, കോവില്ലത്ത് നൗഷാദ്, ശ്രീജേഷ് ഊരത്ത്, കെ.പി. മജീദ്, എസ്.ജെ. സജി കുമാർ, പി.പി. ആലിക്കുട്ടി, മംഗലശ്ശേരി ബാലകൃഷ്ണൻ, ടി. സുരേഷ് ബാബു, ടി. അശോകൻ, എ.ടി. ഗീത, കെ.കെ. നഫീസ, ഹാഷിം നമ്പാടൻ എന്നിവർ നേതൃത്വം നൽകി.
Congress protests, Mahatma Gandhi National Rural Employment Guarantee Scheme
















































