കുറ്റ്യാടി : (https://kuttiadi.truevisionnews.com/) തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിക്കുന്ന ഒമ്പതിന് കുറ്റ്യാടി ടൗണിൽ കൊട്ടി ക്കലാശം ഒഴിവാക്കാൻ തീരുമാനം. പൊലീസ് ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ധാരണയായത്. അതിനാൽ ടൗണിൽ പ്രചാരണ യോഗങ്ങളോ റാലികളോ ഉണ്ടാവില്ല. ടൗണിൻ്റെ ഏതെങ്കിലും ഭാഗത്ത് മൈക്ക് പ്രചാര നടത്താവുന്നതാണ്. പഞ്ചായത്തിലെ മറ്റു വാർഡുക ളിൽ നിന്ന് രാഷ്ട്രീയ പാർടി പ്രവർത്തകർ ടൗണിൽ വരുന്നത് ഒഴിവാക്കാൻ നേതാക്കൾ മുൻകൈ എടുക്കണമെന്ന് പോലീസ് നിർദേശിച്ചു
വേളം പഞ്ചായത്തിലും കൊട്ടി ക്കലാശം ഉണ്ടാവില്ല. കുന്നുമ്മൽ, നരിപ്പറ്റ പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്താം. തീരുമാനങ്ങൾ മുഴുവൻ രാഷ്ട്രീയ പാർടി പ്രവ ർത്തകരും അംഗീകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു.
ഒടി നഫീസ, പൊലീസ് ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥ്, വിവിധ രാഷ്ട്രീയ പാർടി നേതാക്കളായ പി കെ സുരേഷ്, സി.എൻ ബാലകൃഷ്ണൻ, ശ്രീ ജേഷ് ഊരത്ത്, ഒപി മഹേഷ്, വി പി മൊയ്തു, കെ ചന്ദ്രമോഹൻ, നൗഷാദ് കോവില്ലത്ത് തുടങ്ങിയവർ സംസാരിച്ചു
Strict control over the conclusion of the election
















































