കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ഇസ്രായേലിന്റെ ദേശീയ പക്ഷി യൂറേഷ്യന്‍ ഹുപ്പോ കുറ്റ്യാടിയിലും എത്തി. കുറ്റ്യാടി പുഴയില്‍ മേമണ്ണില്‍ കടവ് ഭാഗത്താണ് ഈ ദേശാടന പക്ഷി എത്തിയത്.
ചിറകിലും വാലിലും കറുപ്പും വെളുപ്പും വരകളും നീണ്ട കൊക്കുകളും പറക്കുമ്പോള്‍ വലിയ ചിത്രശലഭത്തിന്റെ രൂപം കൈവരുന്നതും ഹൂപ്പോയുടെ പ്രത്യേകതയാണ്. വംശനാശ ഭീഷണി നേരിടുന്ന ഈ പക്ഷിയുടെ സവിശേഷത തലയില്‍ തൂവലുകളുടെ ഒരു കിരീടവും ഹൂബ്... ഹൂബ് എന്ന കിളികൊഞ്ചലുകളുമാണ്.
ഉഷ്ണ മേഖല കാലാവസ്ഥ ഇഷ്ടപ്പെടുന്ന ദേശാടാനപക്ഷിയായ ഹൂപ്പോ കേരളത്തില്‍ വിരുന്നെത്താറുണ്ട്. നീണ്ട കൊക്കുകള്‍ കൊണ്ട് തിരക്കിട്ട് മണ്ണില്‍ നിന്ന് കൊത്തി കൊത്തി തീറ്റ തേടുന്നതും തലയിലെ കിരീടവും തൂവലുകളുടെ നിറവും ഹൂപ്പോയുടെ പ്രത്യേകതയാണ്. നാട്ടിലെ ഉപ്പന്‍ കുടുംബത്തില്‍പ്പെട്ടതാണിത്.
Israel's national bird, the hoopoe, arrives in Kuttiadi















































