തൊട്ടില്‍പ്പാലം : (https://kuttiadi.truevisionnews.com/) തൊട്ടില്‍പ്പാലം ടൗണിലെ രണ്ട് കടകളിലായി കഴിഞ്ഞദിവസം നടന്ന മോഷണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ് കഴിഞ്ഞമാസം 25-നാണ് തൊട്ടില്‍പ്പാലം ടൗണിലെ ഇലക്ട്രിക് കടയിലും ജൂവലറിയിലും മോഷണം നടന്നത് പൂട്ടുതകര്‍ത്ത് കടയില്‍ക്കയറിയ മോഷ്ടാവ് ജൂവലറിയില്‍നിന്ന്ന്ന് ഒരു സ്വര്‍ണമോതിരവും 12 വെള്ളിയാഭരണങ്ങളും കവര്‍ന്നു.
ഇലക്ട്രിക്കല്‍സിലെ സിസിടിവി തകര്‍ത്തശേഷം കൗണ്ടറില്‍ സൂക്ഷിച്ച പണവും മോഷ്ടിച്ചു. ജുവലറിയില്‍ പുലര്‍ച്ചെ 11 30-നും ഇലക്ടിക്കല്‍സില്‍ പുലര്‍ച്ചെ 3.00 മണിക്കും ആണ് മോഷണം നടന്നത്. ഇലക്ട്രിക്കല്‍സില്‍ നാലുവര്‍ഷം മുന്‍പും മോഷണം നടന്നിരുന്നു.
അന്ന് നാലുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. മോഷണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി മോഷ്ടാക്കളെ നിയമത്തി നു മുന്‍പില്‍ കൊണ്ടുവരണമെ വ്യാപാരികള്‍ ആവശ്യപ്പെട്ടു. തൊട്ടില്‍പ്പാലത്ത് മോഷണം നടന്ന കടയിലും പരിസരങ്ങളിലും വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തി. സമീപകടകളിലെ സിസി ടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു.
Shoplifting, police investigation
















































