കുറ്റ്യാടി : (https://kuttiadi.truevisionnews.com/ )ലോക ഭിന്നശേഷിദിനത്തില്‍ സംഗീതവിരുന്നൊരുക്കി അധ്യാപകരും വിദ്യാര്‍ഥികളും. നടുപ്പൊയില്‍ യൂപി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് നടു പ്പൊയില്‍ സ്‌നേഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ സംഗീതവിരുന്നൊരുക്കിയത്. ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം ലഭിച്ച സംഗീത, നൃത്ത പരിപാടികളും കുട്ടികള്‍ക്കായി അവതരിപ്പി ച്ചു. ഡോ. രേഷ്ട ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ. പ്രമോദ് അധ്യക്ഷനായി. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ശശി മഠപറമ്പത്ത് മുഖ്യാതിഥിയായി. സ്റ്റാഫ് സെക്രട്ടറി ടി. വേണുഗോപാല്‍, ടി.എം. സുരേന്ദ്രന്‍, കെ. റിന്‍സി, ബനിഷ്, ശ്രീജ അരൂര്‍, കെ.പി. ഷൈജ്യരാജ്, സ്വാതി, മോളി, ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.


Students and teachers prepare a musical feast















































