മസ്കത്ത്:(https://kuttiadi.truevisionnews.com/) ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കുറ്റ്യാടി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാ(35)ണ് മരിച്ചത്. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിലിടിച്ചായിരുന്നു അപകടം.
വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യാർഥം സുഹാറിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മസ്കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപാർട്ട്മെന്റിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹമീദ് ഏതാനും വർഷം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. മൃതദേഹം ഖാബൂറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
A Kuttiyadi native dies tragically in a car accident in Oman









































