കുറ്റ്യാടി :(https://kuttiadi.truevisionnews.com/) വേളം മണിമല നാളികേര പാർക്കിൽ വ്യവസായങ്ങൾ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് കെഎസ്ഐഡിസി പുറപ്പെടുവിച്ചു2025 ഡിസംബർ മാസം വേളം ഗ്രാമപഞ്ചായത്തിലെ മണിമല നാളികേര പാർക്കിൽ വ്യവസായങ്ങളെ ക്ഷണിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ യുടെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ഒക്ടോബർ മാസം തന്നെ വ്യവസായങ്ങൾ ക്ഷണിക്കാനുള്ള അറിയിപ്പ് കെഎസ്ഐഡിസി പുറപ്പെടുവിച്ചു കഴിഞ്ഞു.
വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതി, വെള്ളം റോഡ് സൗകര്യങ്ങൾ, എന്നിവ പൂർത്തീകരണ പാതയിലാണ്. കോഴിക്കോട് ജില്ലയിലെ വ്യാവസായിക മുന്നേറ്റത്തിന് വലിയൊരു പങ്കാണ് ഈ നാളികേര പാർക്ക് വഹിക്കുക. ഒപ്പം നാളികേര വ്യവസായ മേഖലയിൽ ഒരു പുത്തൻ ഉണർവ് ഈ പാർക്ക് ആരംഭിക്കുന്നതുകൂടി ഉണ്ടാകും. നാളികേര മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നിർമ്മിക്കുന്നതിന് ആവശ്യമായ വ്യവസായങ്ങൾ നാളികേര പാർക്കിൽ ഉണ്ടാകും. നിലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് പാർക്കിന്റെ നിർമ്മാണ പ്രവർത്തികൾ നടത്തിവരുന്നത്.
Applications for industries in Coconut Park have begun














































