കുറ്റ്യാടി: (https://kuttiadi.truevisionnews.com/)തളീക്കരയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . പട്ടർകുളങ്ങര സ്വദേശി ആയിനുകുന്നുമ്മൽ ഷീബ(43)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് .
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം . വീട്ടിലെ അടുക്കളയുടെ പുറക് വശത്തായി ജനാലയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഷീബയുടെ ശരീരം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു .
ഷീബയെ ഉടനെ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം . മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ട് നൽകും .ഭർത്താവ് : ആയിനുകുന്നുമ്മൽ ശശി , മക്കൾ: അശ്വതി , അക്ഷയ്
suicide, kuttiadi






































.jpeg)









