കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ഭിന്നശേഷിക്കാര്‍ക്കുള്ള ജോലി അഴിമതിയിലൂടെ വ്യാജന്മാര്‍ തട്ടിയെടുക്കുന്നത് സാമൂഹികവിപത്തായി മാറിയിരിക്കുകയാണെന്നും സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അഴി മതിക്കെതിരേ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
അനര്‍ഹര്‍ക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അഴിമതി ലോബിക്കെതിരേ കേരള ഫെഡറേഷന്‍ ഓഫ് ദ് ബ്ലൈന്‍ ഡും സിറ്റിസണ്‍സ് ഫോറം ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസും സംയുക്തമായി കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനര്‍ഹര്‍ പണം കൊടുത്ത് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് കര സ്ഥമാക്കേണ്ട അഴിമതിയുടെ പ്രഭവകേന്ദ്രം കുറ്റ്യാടി താലൂക്ക് ആശുപത്രിയാണെന്നും തട്ടിപ്പ് മാഫിയക്കുനേരേയുള്ള സമരം സംസ്ഥാനവ്യാപകമാക്കുമെന്നും പ്രതിഷേധയോഗം പ്രഖ്യാപിച്ചു. കെഎഫ്ബി സംസ്ഥാന പ്രസിഡന്റ് ഡോ. സി. ഹബീബ് അധ്യക്ഷനായി. സിറ്റിസണ്‍സ് ഫോറം മൊയ്തു കണ്ണങ്കോടന്‍, ജനറല്‍ കണ്‍വീനര്‍ ടി. നാരായണന്‍ വട്ടോളി, കെ.എം. അബ്ദുള്‍ മാര്‍ച്ച ഹക്കീം, പി.പി. അബ്ദുള്‍ അസീസ്, ബിന്‍സിന്‍ മുഹമ്മ ദ്, പി.ആര്‍. രാജേഷ്, അബ്ദുള്‍ അസീസ് നമ്രത്തുകര, കെ. ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Corruption, job fraud, disability certificate















































