കുറ്റ്യാടി: (https://kuttiadi.truevisionnews.com/)കുറ്റ്യാടിയിലെയും വേളം ഗ്രാമപഞ്ചായത്തിലെയും ആയിരക്കണക്കിന് വരുന്ന പ്രദേശവാസികളുടെ പ്രധാനപ്പെട്ട ഗതാഗത മാർഗ്ഗമാണ് കുറ്റ്യാടി വലകെട്ട് കൈപ്രം കടവ് റോഡ്.
റോഡിൻറെ പ്രാധാന്യം കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരത്തോടെ, 16 കോടി രൂപയുടെ പ്രവൃത്തി പൂർത്തീകരണ പാതയിലാണ് .പ്രദേശവാസികളുടെ സഹകരണത്തോടെ വീതി വർദ്ധിപ്പിച്ച്, റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയരുകയാണ്.
9.8 കിലോമീറ്റർ നീളമുള്ള റോഡിൻറെ 8.6 കിലോമീറ്റർ ഭാഗം ബിഎംബിസി നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. ഒപ്പം 30 കൾവെർട്ടുകളുടെ നിർമ്മാണം പൂർത്തിയായി. ഓവുചാലുകളുടെയും പണി പുരോഗമിക്കുകയാണ്. വേളം ഗ്രാമപഞ്ചായത്തിലെ പ്രദേശവാസികളുടെ സഹകരണത്തോടെ പ്രധാന നിർമ്മാണ പ്രവർത്തികൾ പൂർത്തിയായിട്ടുണ്ട്. കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ വരുന്ന ഭാഗങ്ങളാണ് ഇനി പൂർത്തിയാക്കാൻ ഉള്ളത്.
കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട റോഡിൻറെ നിർമ്മാണം, റോഡ് മാർക്കിങ്ങുകൾ, സുരക്ഷ മുന്നറിയിപ്പുകൾ, റോഡിലെ സ്റ്റഡ് എന്നിവയും കൂടി പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ മികച്ച റോഡുകളിൽ ഒന്നായി കുറ്റ്യാടി വലകെട്ട് കൈപ്രം കടവ് റോഡ് മാറും.
പൊതുമരാമത്ത് വകുപ്പ് എൻ.എച്ച്. വിഭാഗത്തിനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ആണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. 2025 വർഷം ഡിസംബർ മാസത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Kuttiadi Valakettu Kaipram Kadavu Road
















































