കൊള്ള പലിശക്കാരുടെ ഭീഷണി, ആറ് ലക്ഷം കടം വാങ്ങിയതിന് തിരിച്ചടച്ചത് 40 ലക്ഷം; മുസ്തഫയുടെമരണം, പ്രധാന പ്രതി അറസ്റ്റിൽ

കൊള്ള പലിശക്കാരുടെ ഭീഷണി, ആറ് ലക്ഷം കടം വാങ്ങിയതിന് തിരിച്ചടച്ചത് 40 ലക്ഷം; മുസ്തഫയുടെമരണം, പ്രധാന പ്രതി അറസ്റ്റിൽ
Nov 7, 2025 10:29 PM | By Athira V

തൃശൂർ: ( www.truevisionnews.com) കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. നെന്മിനി തൈവളപ്പിൽ പ്രഗിലേഷാണ് മുംബൈയില്‍ അറസ്റ്റിലായത്.

ഒക്ടോബര്‍ 10നാണ് മുസ്തഫയെ കര്‍ണംകോട് ബസാറിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണി മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു മുസ്തഫയുടെ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കിയിരുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പ്രഗിലേഷ്, ദിവേക് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇരുവരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. പ്രഗിലേഷിന്റെ വീട് അടഞ്ഞു കിടന്നിരുന്നതിനാല്‍ കോടതിയുടെ അനുമതി വാങ്ങി പൂട്ട് തകർത്താണ് റെയ്ഡ് നടത്തിയത്.

പ്രഗിലേഷും ദിവേകും മുസ്തഫയെ വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു. ആറ് ലക്ഷം കടമെടുത്തതിന് 40 ലക്ഷത്തോളം തിരിച്ചടച്ചുവെന്നും ഭൂമി എഴുതി വാങ്ങിയെന്നും മുസ്തഫ കത്തിൽ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രഗിലേഷിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്.

കേസെടുത്തതോടെ പ്രഗിലേഷും കുടുംബവും ഒളിവിൽ പോകുകയായിരുന്നു. മൊബൈൽ ഫോണുകൾ ഓഫ് ചെയ്തത ശേഷം ഇവർ കാറിൽ കയറിപ്പോയതായാണ് അറിയാൻ സാധിച്ചത്. ഇത് വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് മുംബൈയിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ ടെമ്പിൾ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി മുംബൈയിലെ കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പൊലീസ് ഗുരുവായൂരിലേക്ക് തിരിച്ചിട്ടുണ്ട്.

Thrissur Mustafa suicide main accused arrested

Next TV

Related Stories
കരുതിയിരിക്കുക...: കേരളത്തിൽ ഇന്ന്  ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ

Nov 8, 2025 10:39 AM

കരുതിയിരിക്കുക...: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ

ശക്തമായ മഴ, കേരളത്തിൽ യെല്ലോ അലർട്ട്, മഴ മുന്നറിയിപ്പ്...

Read More >>
 രാത്രി വീട്ടിൽ  ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി

Nov 8, 2025 10:21 AM

രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, ഹൃദയാഘാതം...

Read More >>
സ്വർണവില അറിയേണ്ടേ? സംസ്ഥാനത്ത് സ്വര്‍ണവില 90,000 ത്തിന് താഴെ

Nov 8, 2025 10:14 AM

സ്വർണവില അറിയേണ്ടേ? സംസ്ഥാനത്ത് സ്വര്‍ണവില 90,000 ത്തിന് താഴെ

സംസ്ഥാനത്ത് സ്വര്‍ണവില, സ്വാർണവില...

Read More >>
പച്ചക്കൊടി വീശി, ചരിത്രം കുറിച്ചു; കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു

Nov 8, 2025 09:22 AM

പച്ചക്കൊടി വീശി, ചരിത്രം കുറിച്ചു; കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു

കേരളം, മൂന്നാം വന്ദേഭാരത്, നരേന്ദ്ര മോദി, ഫ്ലാഗ് ഓഫ് , എറണാകുളം, ബെംഗളൂരു , ഓൺലൈൻ,...

Read More >>
Top Stories

News Roundup