കുറ്റ്യാടി : ( kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കുറ്റ്യാടി മത്സ്യമാർക്കറ്റ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, അംഗങ്ങളായ ഹാഷിം നമ്പാട്ടിൽ, എ സി അബ്ദുൽ മജീദ്, ടി കെ കുട്ട്യാ ലി, എം പി കരീം, രാഷ്ട്രീയ പാർ ടി പ്രതിനിധികളായ ശ്രീജേഷ് ഊരത്ത്, വി പി മൊയ്തു, മാർക്കറ്റ് പ്രതിനിധി ഉബൈദ് വാഴയിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഷമീന സ്വാഗതവും വി വി ഫാരി സ് നന്ദിയും പറഞ്ഞു
Kuttiyadi renovated fish market inaugurated









































