കുറ്റ്യാടി:( kuttiadi.truevisionnews.com) കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും നവികരിച്ച വാർഡ്, ആധുനിക ഒപി ബ്ലോക്ക്, ഡോക്ടേഴ്‌സ് ക്വാർട്ടേഴ്സിന്റെ പ്രവൃത്തി എന്നിവ കെ പി കുഞ്ഞമ്മദ്‌കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.
കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ ലീബ സുനിൽ, എം പി കുഞ്ഞിരാമൻ, ബ്ലോക്ക് അംഗങ്ങളായ കെ ഒ ദിനേശൻ, ഗീത രാജൻ, കെ കെ ഷമീന, രാഷ്ട്രീയ പാർടി പ്രതിനിധികളായ ശ്രീജേഷ് ഊരത്ത്,
കെ കെ മോഹൻദാസ്, പറമ്പത്ത് രാധാകൃഷ്ണൻ, പി സി രവീന്ദ്രൻ, വി പി മൊയ്തു. ഡോ. ആർ അഖിലേഷ്, ഡോ. സി കെ ഷാ ജി, എ ഇ കെ സരിത എന്നിവർ സംസാരിച്ചു. ആശുപത്രി സുപ്രണ്ട് ഡോ. കെ വി സ്വപ്ന നന്ദി പറഞ്ഞു
Kuttiadi Taluk Hospital opens renovated ward and OP block









































