കുറ്റ്യാടി :( kuttiadi.truevisionnews.com) തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്ത് മൂന്നാം വാർഡിലെ കാരിമുണ്ട പാലത്തിന്റെ കല്ലിടൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപ അനുവദിച്ചാണ് പാലം നിർമിക്കുന്നത്. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, ബ്ലോക്ക് അംഗം ഗീതാ രാജൻ, വാർഡ് അംഗം അനിൽകുമാർ പരപ്പുമ്മൽ, എ ആർ വിജയൻ, അല്ലി ബാലചന്ദ്രൻ, എ കെ രാജൻ, അജിത്ത് പാറമാക്കൽ, തോമസ് കടത്തലക്കുന്നേൽ, സംഗീത കച്ചേരി, പി എൻ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Kuttiyadi Thottilpalam bridge laid, Kavilumpara Karimunda bridge laid















































