കുറ്റ്യാടി :( kuttiadi.truevisionnews.com) തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. കാവിലുംപാറ സ്വദേശി പൂതംപാറയിൽ വലിയപറമ്പത്ത് കല്യാണി (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചൂരണിയിൽ തൊഴിലുറപ്പ് ജോലിക്കിടെ വെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു.
പരിക്കേറ്റ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.
Job-guaranteed worker dies of snakebite in Thottilpalam















































