കുറ്റ്യാടി :( kuttiadi.truevisionnews.com) ജോലി കഴിഞ്ഞ് മടങ്ങവെ ദമ്പതികളെ ബൈക്ക് തടഞ്ഞ് മർദ്ദിച്ചതായി പരാതി. വേളം പള്ളിയത്ത് ചങ്ങരം കണ്ടി ചേമ്പോട് പള്ളിക്ക് സമീപം സുനിൽ കുമാർ (50) ഭാര്യ മിനി (44) എന്നിവർക്കാണ് മർദ്ദനമേറ്റത്.
മുയിപ്പോത്ത് നിന്ന് നിർമ്മാണ ജോലി കഴിഞ്ഞ് മടങ്ങവേ തിങ്കളാഴ്ച വൈകിട്ട് നാല് മണി കോട്ടെ ആവള കക്കറ മുക്കിന് സമീപം ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് മാരായുധങ്ങളായി അഞ്ച് അംഗ സംഘം മർദ്ദിക്കുകയായിരുന്നു.കൈയ്ക്കും തലയ്ക്കുമാണ് പരിക്ക്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ ഇവരെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Complaint that a couple was stopped and beaten during the wedding















































