കക്കട്ടിൽ:( kuttiadi.truevisionnews.com) നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന അമ്പലക്കുളങ്ങര കുന്നുമ്മൽ പള്ളി കനാൽ റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎ ൽഎ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത അധ്യക്ഷയായി.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റീന സുരേഷ്, അംഗങ്ങളായ ആർ കെ റിൻസി, എൻ നവ്യ, നസീറ ബഷീർ, വനജ ഒതയോത്ത്, രാ ഷ്ട്രീയ പാർടി പ്രതിനിധികളായ കെ കെ സുരേഷ്, വി വി പ്രഭാക രൻ, വിനോദൻ, കെ ടി രാജൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗം എം ഷിബിൻ സ്വാഗതവും ടി പ്രസീദ് നന്ദിയും പറഞ്ഞു.
New Kerala audience; One crore rupees Ambalakulangara canal road work begins













































