'നാടിന് അർപ്പിച്ചു';മൊകേരി ഇ.എം.എസ്. ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

'നാടിന് അർപ്പിച്ചു';മൊകേരി ഇ.എം.എസ്. ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
Nov 1, 2025 03:58 PM | By Fidha Parvin

മൊകേരി:( kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിർമ്മിച്ച ഇ.എം.എസ്. ഇൻഡോർ സ്റ്റേഡിയം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയമാണിത്.ബ്ലോക്ക് ഫണ്ട്, എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവയിൽ നിന്നായി 1.15 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ സരിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ്‌റ് വി കെ റീത്ത, വൈസ് പ്രസിഡ ന്റ് വി വിജിലേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി സുരേന്ദ്രന്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എന്‍ കെ ലീല, എം പി കുഞ്ഞിരാമന്‍, ലീബ സുനില്‍, ബ്ലോക്ക് അംഗം കെ കൈരളി, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ കെ കെ സുരേ ഷ്, കെ കെ മോഹന്‍ദാസ്, അഫമ്മദ് പാതിരിപ്പറ്റ, ആര്‍ പി വിനോദന്‍, എന്‍ വി ചന്ദ്രന്‍, കെ ശശി ന്ദ്രന്‍, പ്രദീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ സ്വാഗതവും സെക്രട്ടറി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

Mokeri EMS Indoor Stadium inaugurated

Next TV

Related Stories
അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

Nov 10, 2025 12:33 PM

അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

അക്യുപങ്‌ചർ ക്ലാസ് റിപ്പോർട്ട് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന്...

Read More >>
കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം; കേസെടുത്ത് പൊലീസ്

Nov 9, 2025 10:32 AM

കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം; കേസെടുത്ത് പൊലീസ്

അക്യുപങ്ചർ ക്യാമ്പ് , കുറ്റ്യാടിയിൽ അക്യുപങ്ചർ ചികിത്സ, കേസെടുത്ത് പൊലീസ് ,...

Read More >>
Top Stories










Entertainment News