കുറ്റ്യാടി : (kuttiadi.truevisionnews.com) കുറ്റ്യാടി ഗ്രാമപഞ്ചായത്ത്-സ്നേഹ ബഡ്സ് സ്കൂൾ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ അനുവദിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ സ്നേഹ ബഡ്സ് സ്കൂളിനായി വാങ്ങിയ വാഹനം കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്നേഹാ ബഡ്സ് സ്കൂളിലെ വളരെ കാലമായുള്ള ആവശ്യമാണ് ഇതോടെ സഫലമായത്. ചടങ്ങിൽ താഴെപ്പറയുന്നവർ സംസാരിച്ചു.


അധ്യക്ഷ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ ആശംസ കെ.പി. ചന്ദ്രി പ്രസിഡണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി. ചന്ദ്രൻ, സബിന മോഹൻ, ശോഭ കെ.പി, മെമ്പർമാരായ കരീം. എം. പി., ജുഗുനു തെക്കയിൽ, പഞ്ചായത്ത് സെക്രട്ടറി സിന്ധു.കെ, അസി. സെക്രട്ടറി സിബി. പി.പി., സി.ഡി. എസ്പ്രസിഡണ്ട് ബിന്ദു കെ . സി. ഐ.സി. ഡി. എസ് സൂപ്പർ വൈസർ ബിനി വർഗീസ്, ബിജു ടി.കെ. നാണു. ഇ കെ പി.ടി.എ പ്രസിഡണ്ട് റീബ കെ. സ്വാഗതം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. മോഹൻ ദാസ് നന്ദി ബഡ്സ് സ്കൂൾ ടീച്ചർ സ്വാതി.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Kuttiadi Grama Panchayat flagged off the Sneha Buds school vehicle
















































