Oct 24, 2025 10:58 AM

വടകര: (vatakara.truevisionnews.com) വടകരയുടെ വ്യാപാര മേഖലക്ക് ഉണർവേകാൻ 'സൺഡേ മാർക്കറ്റ്' ആരംഭിക്കുന്നു. നഗരഹൃദയ ഭാഗമായ കുഞ്ഞിരാമൻ വക്കീൽ റോഡിലാണ് (ക്യുൻസ് റോഡ്) വടകര ഡെവലപ്മെന്റ് ഫോറം നേതൃത്വത്തിൽ സൺഡേ മാർക്കറ്റിന് തുടക്കമിടുന്നത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നഗരസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു സൺഡേ മാർക്കറ്റ് ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തുടർന്ന് എല്ലാ ഞായറാഴ്ചകളിലും സൺഡേ മാർക്കറ്റ് പ്രവർത്തിക്കുന്നതായിരിക്കും . ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നാളെ മൂന്നുമണിക്ക് പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരി ച്ച് വിളംബരജാഥ നടക്കും. കോഴിക്കോട് മിഠായിത്തെരുവ് മാതൃകയിൽ കച്ചവടം വടകരയിലും പ്രോത്സാഹിപ്പിക്കുന്നതിനായാണ് സൺഡേ മാർക്കറ്റ് ലക്ഷ്യ മിടുന്നത്.

ഞായറാഴ്ചകളിൽ രാവിലെ മുതൽ രാത്രിവരെ മാർക്കറ്റ് പ്രവർത്തിക്കുമ്പോൾ മറ്റ് കച്ചവടക്കാർക്ക് തടസ്സമാകാതെ നഗരത്തിന് അതൊരുണർവാകും. ഇത് നിലവിലുള്ള കച്ചവടം വർധിക്കുന്നതിലേക്കും നയിക്കും. ക്യൂൻസ് റോഡിൽ നിലവിലുള്ള കച്ചവടക്കാർക്കുപുറമെ വിവിധ ഉൽപ്പന്നങ്ങളുമായി കച്ചവടക്കാർ വടകരയിലെത്തും. ഞായറാഴ്ചകളിൽ ഈ റോഡിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. മാർക്കറ്റിലെത്തുന്നവർക്ക് ചന്തപ്പറമ്പിൽ ഉൾപ്പെടെ പാർക്കിങ് സൗകര്യവും ഒരുക്കും. വാർത്താസമ്മേളനത്തിൽ വിനോദ് ചെറിയത്ത്, കരിപ്പുള്ളി രാജൻ, കെ എൻ വിനോദ്, കായക്ക രാജൻ, വി അസീസ്, എ പി ഹരിദാസൻ എന്നിവർ പങ്കെടുത്തു.

'Sunday Market' to kick off on 26th Vadakara

Next TV

Top Stories










News Roundup






//Truevisionall